Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ആശുപത്രി അഡ്മിഷനുകളും കൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ആശുപത്രി അഡ്മിഷനുകളും കൂടി. മാസങ്ങള്‍ക്ക് ശേഷം ഇന്ന് പ്രതിദിന കോവിഡ് കേസുകള്‍ 248 ആയി ഉയര്‍ന്നത് ഏറെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22482 പരിശോധനകളില്‍ 35യാത്രക്കര്‍ക്കടക്കം 248 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 213 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
146 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവുള്ളൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2441 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 22 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 137പേര്‍ ആശുപത്രിയിലും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button