Breaking News

ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകള്‍ വഴി മദ്യ വില്‍പന, വാര്‍ത്ത അടിസ്ഥാന രഹിതം, വുഖൂദ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പെട്രോള്‍ സ്റ്റേഷനുകള്‍ മുഖേന മദ്യം വില്‍ക്കാന്‍ വുഖൂദിന് ലൈസന്‍സ് നല്‍കിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വുഖൂദ് അറിയിച്ചു.

2022 ഫിഫ ലോക കപ്പിന്റെ മുന്നോടിയായി ഖത്തറില്‍ മദ്യവില്‍പന കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന രീതിയില്‍ വ്യാപകമായ പ്രചാരമാണ് നടക്കുന്നത്.