Archived Articles

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്ളൈ വിത് ആര്‍.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റുവാങ്ങി സാംസ്‌കാരിക നേതാക്കള്‍.

ഖത്തര്‍ സെക്യൂരിറ്റി ജനറല്‍ മാനേജര്‍ ആന്റോ റോച്ച, പേള്‍ സ്‌ക്കൂള്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ധ്രുവി വിഷ്ണു , സ്ട്രീറ്റ് ഫോട്ടോ ഗ്രാഫിക്ക് ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ അജീഷ് പുതിയടത്ത്, ഫിഫ പ്രസിഡണ്ടില്‍ നിന്നും സമ്മാനം നേടിയ സുല്‍ഫിക്കര്‍ പി. സ്. എന്നിവരാണ് കഴിഞ്ഞ ദിവസം ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസുമായി ബന്ധപ്പെടണം