Archived Articles

ഖത്തറില്‍ മൂന്ന് ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസ് വാക്സിനുകള്‍ നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇതിനകം മൂന്ന് ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസ് വാക്സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസിന് വലിയ ഡിമാന്റുണ്ട്

ജനുവരി 9 ന് ബിസിനസ്, വ്യസായ മേഖലക്കുള്ള വലിയ സൗകര്യമായ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എളുപ്പത്തില്‍ നല്‍കാനാകും. നിത്യവും മുപ്പതിനായിരം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സൗകര്യമാണ് ഖത്തര്‍ വാക്സിനേഷന്‍ സെന്ററില്‍ ഉണ്ടാവുക.