Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

നടുമുറ്റം വിന്റര്‍ സ്പ്ലാഷ് സമാപിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ:ശൈത്യകാല അവധിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിന്റര്‍ സ്പ്ലാഷ് എന്ന പേരില്‍ നടുമുറ്റം ഖത്തര്‍ വര്‍ഷം തോറും നടത്തി വരാറുള്ള ശൈത്യകാല ക്യാമ്പ് സമാപിച്ചു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നുഐജയിലെ കാംബ്രിഡ്ജ് സ്‌കൂളില്‍ നടന്ന ക്യാമ്പ് നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി ഉദ്ഘാടനം ചെയ്തു.കളര്‍ യുവര്‍ വേള്‍ഡ് എന്ന തലക്കെട്ടില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ലിജി അബ്ദുല്ലയും പഠനം എന്തിനു വേണ്ടി എന്ന തലക്കെട്ടില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളം അധ്യാപകന്‍ ബൈജു വി പിയും വി റിപ്പോര്‍ട്ട് യു ഡിസൈഡ് എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ ഖത്തര്‍ റിപ്പോര്‍ട്ടര്‍ സൈഫുദ്ധീന്‍ പി സിയും കുട്ടികളുമായി സംവദിച്ചു. ഗെറ്റ് റെഡി റ്റു റോള്‍ എന്ന തലക്കെട്ടില്‍ സാദിഖ് സി പി കായികപരിപാടിയും നടത്തി.നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷും കമ്മിറ്റി അംഗം ജോളി തോമസും പരിപാടി നിയന്ത്രിച്ചു.


ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് നടുമുറ്റം ജനറല്‍ സെക്രട്ടറി മുഫീദ അബ്ദുല്‍ അഹദ് ഉദ്ഘാടനം ചെയ്തു.നാട്ടുമാഞ്ചോട്ടില്‍ പാടിയും പറഞ്ഞും എന്ന സെഷനില്‍ ബൈജു വി പിയും പിഞ്ച് ഓഫ് യം എന്ന സെഷനില്‍ ഹോം ബേകര്‍ നബീല മസൂദും ഹാന്‍ഡി മാന്‍ഡി എന്ന സെഷനില്‍ ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ജെബിന്‍ സലിം,ഷെയ്ക് ഡൌണ്‍ എന്ന സെഷനില്‍ സുംബ ട്രൈനര്‍ ജെയ്സ് ജോസഫും ഇന്‍ ഓര്‍ ഔട് ഓഫ് സ്‌ക്രീന്‍ എന്ന തലക്കെട്ടില്‍ പേഴ്സണാലിറ്റി ട്രൈനര്‍ അനീസ് റഹ്മാന്‍ മാളയും കുട്ടികളുമായി സംവദിച്ചു.നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി സംസാരിച്ചു.

നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷ്,സെക്രട്ടറി സകീന അബ്ദുല്ല,ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി,നടുമുറ്റം സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സനിയ്യ കെ സി,ഹുമൈറ വാഹിദ്, ജോളി തോമസ്,സുമയ്യ തസീന്‍,മാജിദ മഹ്മൂദ്,ഹമാമ ഷാഹിദ്,നജ് ല നജീബ്,സന നസീം, ആരിഫ വി പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button