Breaking News

ലുസൈലിലെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്ററില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്

മുഹമ്മദ് റഫീഖ് തങ്കത്തില്‍

ദോഹ:ഇന്നലെ പ്രവര്‍ത്തനമാരംഭിച്ച ലുസൈലിലെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്ററില്‍ പരിശോധനക്ക് പോകുന്നവര്‍ പാസ്‌പോര്‍ട്ട്് അല്ലെങ്കില്‍ ഐഡി കാര്‍ഡ്, ടിക്കറ്റ് കോപ്പി എന്നിവ കയ്യില്‍ കരുതണം.

പിസിആര്‍ പരിശോധനക്ക് 160 റിയാലാണ് ചാര്‍ജ്. ഇത്് ബാങ്ക് കാര്‍ഡ് വഴിയാണ് നല്‍കേണ്ടത്.
പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ നമ്പറിലേക്ക് വരുമെന്നാണ് പറയുന്നത്.
ഇഹ്തിറാസ് ആപ്പ് എന്നിവ നിര്‍ബന്ധമാണ്. കേന്ദ്രത്തിലെത്തുന്ന എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കണം.

സാമാന്യം നല്ല തിരക്കുള്ളതിനാല്‍ വെള്ളമോ മറ്റോ കൂടെ കരുതുന്നത് നന്നാകുമെന്ന് അനുഭവസ്ഥര്‍ നിര്‍ദേശിക്കുന്നു.