Breaking News

11, 12 ക്ളാസുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ റഗുലര്‍ ക്ളാസുകളാകാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജനുവരി 27 വരെ എല്ലാ സ്‌ക്കൂളുകളിലും ഓണ്‍ ലൈന്‍ ക്്ളാസുകള്‍ മാത്രമാക്കിയിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ സമ്മതത്തോടെ പബ്ളിക് സ്‌ക്കൂളുകളിലെ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ , സ്വകാര്യ സ്‌ക്കൂളിലെ 11, 12 ക്ളാസുകളുകളിലെ വിദ്യാര്‍ഥികള്‍, ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ മുതലായവര്‍ക് 50 ശതമാനം ശേഷിയില്‍ റഗുലര്‍ ക്ളാസുകളാകാമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എല്ലാവരും കണിശമായ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.