Breaking News
ഖത്തറില്‍ ഇന്നും നാലായിരത്തിലധികം കോവിഡ് കേസുകള്‍ , ആശുപത്രി അഡ്മിഷനും ഗണ്യമായി വര്‍ദ്ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്നും നാലായിരത്തിലധികം കോവിഡ് കേസുകള്‍ , ആശുപത്രി അഡ്മിഷനും ഗണ്യമായി വര്‍ദ്ധിച്ചു .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 39165 പരിശോധനകളില്‍ 440 യാത്രക്കര്‍ക്കടക്കം 4123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3683 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നതും 440 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതും ഏറെ ഗൗരവമുളള വിഷയമാണ് .
1720 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവുള്ളൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 37178 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 7 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 631 പേര് ആശുപത്രിയിലും 73 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്