Breaking News

ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ കുറവ്, രോഗ മുക്തി ഗണ്യമായി വര്‍ദ്ധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകളില്‍ നേരിയ കുറവും രോഗമുക്തിയില്‍ ഗണ്യമായ വര്‍ദ്ധനയും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നത് ആശ്വാസകരമാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 387222 പരിശോധനകളില്‍ 613 യാത്രക്കര്‍ക്കടക്കം 4007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3394 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. മൊത്തം പരിശോധനയുടെ പത്ത് ശതമാനത്തിലധികം പേര്‍ക്കും രോഗം സ്ഥിരീക്കുകയെന്നത് ഏറെ ഗുരുതരമായ ആരോഗ്യ സ്ഥിതി വിശേഷമാണ്.

2018 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 39166 ആയി.
ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 624 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 100 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 8 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 633 പേര്‍ ആശുപത്രിയിലും 81 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്