Breaking News

ഖത്തറിനിന്ന് നേരിയ ആശ്വാസം , പ്രതിദിന കോവിഡ് കേസുകള്‍ നാലായിരത്തില്‍ താഴെയെത്തി , രോഗ മുക്തി ഗണ്യമായി വര്‍ദ്ധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിനിന്ന് നേരിയ ആശ്വാസം , പ്രതിദിന കോവിഡ് കേസുകള്‍ നാലായിരത്തില്‍ താഴെയെത്തി , രോഗ മുക്തി ഗണ്യമായി വര്‍ദ്ധിച്ചു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 39802 പരിശോധനകളില്‍ 517 യാത്രക്കര്‍ക്കടക്കം 3998 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3481 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. മൊത്തം പരിശോധനയുടെ പത്ത് ശതമാനത്തിലധികം പേര്‍ക്കും രോഗം സ്ഥിരീക്കുകയെന്നത് ഏറെ ഗുരുതരമായ ആരോഗ്യ സ്ഥിതി വിശേഷമാണ്.

2879 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 41717 ആയി.

ചികില്‍സയിലായിരുന്ന 74 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 627 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 76 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 612 പേര്‍ ആശുപത്രിയിലും 87 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്