ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ എട്ടാാമത് ശാഖ ഉദ്ഘാടനം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ എട്ടാാമത് ശാഖ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30 ന് നടക്കും.
ഖത്തര്‍ എയര്‍വേയ്‌സ് സീനിയര്‍ വൈസ് പ്രസിഡണ്ട് ഇഹാബ് അമീന്‍, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അന്‍ജെലിന്‍ പ്രേമലത, അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് നാസര്‍ അല്‍ അല്‍ റഈസ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരിക്കും.
ബി റിംഗ് റോഡില്‍ ആര്യാസ് റസ്‌റ്റോറന്റിന് എതിര്‍വശമായാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അറിയിച്ചു.
