Breaking News

ആവശ്യമുള്ള സമയങ്ങളില്‍ പങ്കാളികളെ പിന്തുണയ്ക്കാന്‍ ഖത്തര്‍ സന്നദ്ധം: ഊര്‍ജ മന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകമെമ്പാടുമുള്ള പങ്കാളികളെ ആവശ്യമുള്ള സമയങ്ങളില്‍ പിന്തുണയ്ക്കാന്‍ ഖത്തര്‍ തയ്യാറാണെന്ന് ഊര്‍ജ മന്ത്രി സഅദ് ഷരീദ അല്‍ കഅബി അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ കമ്മീഷണര്‍ കദ്രി സിംസണുമായി ഓണ്‌ലൈനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി നിര്‍മ്മാതാവ് എന്ന നിലയില്‍, ‘ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും കഴിഞ്ഞ 25 വര്‍ഷമായി ഒരു കാര്‍ഗോ ഡെലിവറി പോലും മുടങ്ങാതെ നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ആഗോള വാണിജ്യ പങ്കാളികളെയും വാങ്ങുന്നവരെയും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും’ അദ്ദേഹം ഊന്നിപ്പറഞ്ഞു.

യൂറോപ്പിലെ പിരിമുറുക്കങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു, അതിലൂടെ എല്ലാ വിതരണക്കാര്‍ക്കും ഹ്രസ്വ-ദീര്‍ഘകാലത്തേക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള വിതരണത്തെ തടസ്സപ്പെടുത്താതെ, യൂറോപ്യന്‍ യൂണിയന് ആവശ്യമായ വാതകത്തിന്റെ അളവ് ആര്‍ക്കും ഏകപക്ഷീയമായി മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല. യൂറോപ്പിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് പല പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിയും യൂറോപ്യന്‍ യൂണിയന്റെ ഊര്‍ജ കമ്മീഷണറും തമ്മിലുള്ള ചര്‍ച്ചയില്‍ ആഗോള വാതക വ്യവസായത്തിന്റെ വിവിധ വശങ്ങളും ചര്‍ച്ച ചെയ്തു.

Related Articles

Back to top button
error: Content is protected !!