Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍കാസ് രക്തദാന ക്യാമ്പ് നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പ് നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ ഹമദ് ഹോസ്പിറ്റലിലെ പുതിയ ബ്ലഡ് ഡൊണേഷന്‍ സെന്റ്ററില്‍ നടക്കും.

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ https://tinyurl.com/incasblood എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് സംഘാടകര്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 66415368,55320917,70245155 എന്നീ നമ്പറുകളില്‍
ബന്ധപ്പെട്ടാവുന്നതാണ്.


രക്തം ദാനം ചെയ്യാന്‍ വരുന്നവര്‍ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് വൗച്ചറും ,ഡെന്റല്‍ സ്‌ക്രീനിങ്ങ് ഡിസ്‌കൗണ്ട് കാര്‍ഡും ലഭിക്കുന്നതാണ്.

അവയവദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവയവദാന സമ്മതപത്രം നല്‍കാനുള്ള സൗകര്യവും ഹമദ് ഓര്‍ഗണ്‍ ഡോണര്‍ സെന്റെറുമായ് സഹകരിച്ച് ക്യാമ്പില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button