Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകള്‍ തൊള്ളായിരത്തിന് മീതെയായി തുടരുകയാണ് . കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അനുദിനം രോഗ മുക്തരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നത് ശുഭ സൂചകമല്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 30501 പരിശോധനകളില്‍ 169 യാത്രക്കര്‍ക്കടക്കം 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 754 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 1908 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12114 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 4 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 146 പേര്‍ ആശുപത്രിയിലും 43 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്