Breaking News

575 വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയ കായിക ദിന പരിപാടികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: സ്‌പോര്‍ട്‌സ് ഈസ് ലൈഫ് എന്ന സുപ്രധാനമായ മുദ്രാവാക്യവുമായി ദേശീയ കായിക ദിന പരിപാടികള്‍ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോക്കോളും നില നില്‍ക്കുന്നതിനാല്‍ ചെറു സംഘങ്ങളായി വ്യത്യസ്ത വേദികളിലാണ് പരിപാടികള്‍ തുടങ്ങിയത്.
തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ആബാലവൃദ്ധം ജനങ്ങളും രംഗത്ത് വന്നത് സവിശേഷമായ കാഴ്ചയായിരുന്നു.
സൈക്കിളിംഗും ഫുട്‌ബോളും ക്രിക്കറ്റുമൊക്കെയായി നിരവധി പേരാണ് കായിക ദിനം സജീവമാക്കാനായി അതിരാവിലെ തന്നെ ഗ്രൗണ്ടുകളിലെത്തിയത്.

97 പാര്‍ക്കുകളിലും പ്രത്യേക കായിക ദിന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.