Breaking News

ദേശീയ കായിക ദിനത്തില്‍ കുട്ടികള്‍ക്ക് ആവേശമായി ഖത്തര്‍ അമീര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ദേശീയ കായിക ദിനത്തില്‍ കുട്ടികള്‍ക്ക് ആവേശമായി ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി . ആരോഗ്യകരമായ ജീവിതത്തിന് കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുവാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി നിരവധി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം ലോക കപ്പ് ഉദ്ഘാടന വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയം പാര്‍ക്കിന്റെ നടപ്പാതയിലൂടെ അമീര്‍ നടക്കാനെത്തിയത് ഏറെ ആവേശത്തോടെയാണ് സമൂഹം സ്വീകരിച്ചത്.

ഖത്തര്‍ അമീര്‍ കുട്ടികളൊടൊപ്പം നടക്കുന്ന ഫോട്ടോകള്‍ മിനിറ്റുകള്‍ക്കകം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കായിക ദിനാവേശവും സന്ദേശവും ഏറെ ചര്‍ച്ചയായി.


അല്‍ ബൈത്ത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള പാര്‍ക്കിന്റെ് പച്ചപ്പും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച നടത്തം വിദ്യാര്‍ഥികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി.