IM Special

ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ബിസിനസ് പ്രമുഖര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ബിസിനസ് പ്രമുഖര്‍ .

ഖത്തറിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമായ ശ്രമമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിസിനസ്് പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ശഫീഖ് ഹുദവി, ക്യൂ ബോക്‌സ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ നിഷാം ഇസ്മാഈല്‍, റഹീപ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷാഫി, അല്‍ മന്നായ് എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ നവീദ്, ഖത്തര്‍ ബിസിനസ് ഹൗസ്
ഓപറേഷന്‍സ് ഡയറക്ടര്‍ ഗുല്‍സാര്‍ കെ.പി, ക്യൂ ഡിസ്‌കൗണ്ട് സി. ഇ. ഒ. അല്‍ബി ജോയ് തുടങ്ങി നിരവധി പേരാണ് പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം