Breaking News

പത്താമത് ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കതാറ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പത്താമത് ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍ കതാറ വില്ലേജിന്റെ തെക്ക് ഭാഗത്തായി നടക്കും.

അറേബ്യന്‍ സംസ്‌കാരവുമായും ജീവിതരീതിയുമായും ഏറെ ബന്ധപ്പെട്ട ആട് വളര്‍ത്തല്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 6 ദിവസം നീണ്ടുനില്‍ക്കുന്ന ഹലാല്‍ ഫെസ്റ്റിവല്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയായിരിക്കും.