Archived Articles

മീഡിയ വണ്‍ നിരോധനത്തെ ഖത്തര്‍ ഐ.എം.സി.സി അപലപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:പത്ത് വര്‍ഷം സുതാര്യമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മീഡിയ വണ്‍ എന്ന മാധ്യമ സ്ഥാപനത്തെ യാതൊരു തെളിവുമില്ലാതെ ദേശ സുരക്ഷയുടെ പേര് പറഞ്ഞു അടച്ചുപൂട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഐ.എം.സി.സി സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കും വിധം പൗര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണ കൂടത്തിന്റെ ഫാഷിസ്റ്റ് നിലപാടിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണം.

ചെയ്ത തെറ്റെന്താണന്ന് പോലും വെളിപ്പെടുത്താതെ ഇരയോടൊപ്പം നില്‍ക്കുകയും സത്യം തുറന്നു പറയുകയും ചെയ്യുന്ന മീഡിയ വണ്‍ പോലുള്ള മാധ്യമ സ്ഥാപനത്തെ അകാരണമായി അടച്ചു പൂട്ടിയതിലൂടെ തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയൊക്കെ നിശബ്ദമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ.എം.സി.സി കുറ്റപ്പെടുത്തി