Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മുഹമ്മദ് നദീറിനു യാത്രയയപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന മങ്കടവന്‍ മുഹമ്മദ് നദീറിനു മലയാളി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

കഴിഞ്ഞ 35 വര്‍ഷമായി ഖത്തറില്‍ ഉള്ള നദീര്‍ പതിനെട്ട് വര്‍ഷത്തില്‍ അധികമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എച്ച്. ആര്‍ എമിഗ്രേഷനില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. നിരവധി മലയാളി തൊഴിലാളികളുള്ള എച്ഛ്. എംസി. യിലെ എച്ച്. ആര്‍ എമിഗ്രേഷനിലെ ഇദ്ദേഹത്തിന്റെ സേവനം എല്ലാവര്‍ക്കും വലിയ സഹായമായിരുന്നു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സഹപ്രവര്‍ത്തകരുടെ ഉപഹാരം ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ.യൂസഫ് അല്‍ മസ് ലമാനി മുഹമ്മദ് നദീറിനു കൈമാറി.

സംഘടകരായ കെ. അഷ്റഫ്, പി. പി. ഫഹദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

Related Articles

Back to top button