Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് ഫാന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ വേള്‍ഡ് കപ്പ് ആവേശത്തോടൊപ്പം പങ്ക് ചേരാന്‍ എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഫാന്‍സ് ഫെസ്റ്റിന്റെ ഭഗമായി ഫാന്‍സ് സെവന്‍സ് ഫൂട്ബാള്‍ ടൂര്‍ണ്ണമന്റ് സംഘടിപ്പിക്കുന്നു.

ഖത്തര്‍ വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാന്‍സായിട്ടായിരിക്കും ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ കളത്തിലിറങ്ങുക. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് ഖത്തറിലെ വിവിധ ക്ലബ്ബുകളില്‍ നിന്നും പ്രവാസികൂട്ടായ്മകളില്‍ നിന്നും രജ്‌സ്‌ട്രേഷന്‍ ക്ഷണിച്ചു. വിജയികള്‍ക്ക് ട്രോഫിയും ആകര്‍ഷങ്ങളായ സമ്മാനവും നല്‍കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 66776961 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button