Breaking News

ഖത്തറില്‍ ഇന്ന് 813 പേര്‍ക്ക് കോവിഡ് ഭേദമായി

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് സ്ഥിതിഗതികള്‍ അതിവേഗം പുരോഗമിക്കുകയാണ് . നിത്യവും രോഗമുക്തരുടെ എണ്ണം കുറയുന്നുവെന്നത് ഏറെ ആശ്വാസകരമാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19858 പരിശോധനകളില്‍ 33 യാത്രക്കര്‍ക്കടക്കം 326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 293 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

813 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4435 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരെയും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല എന്നതും ഏറെ ആശ്വാസകരമാണ് . കഴിഞ്ഞ ഒരു മാസത്തിലധികമായി നിത്യവും നിരവധി പേരെയാണ് കോവിഡ് സങ്കീര്‍ണതകള്‍ കാരണം ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നത്. നിലവില്‍ മൊത്തം 35 പേര്‍ ആശുപത്രിയിലും 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്