IM Special

ക്യൂ.ബി.സി.ഡി ഡൗണ്‍ലോഡ് & വിന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ. ഖത്തര്‍ ബിസിനസ്സ് കാര്‍ഡ് ഡയറക്ടറി സംഘടിപ്പിച്ച ഡൗണ്‍ലോഡ് ആന്റ് വിന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ് നല്‍കുന്ന ഗിഫ്റ്റ് വൗച്ചര്‍ സഫീര്‍ മമ്പാടിന് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അലി സമ്മാനിച്ചു.

വാള്‍മാക്‌സ് നല്‍കുന്ന വാഫിയ ഡേറ്റ്‌സിന്റെ ഗിഫ്റ്റ് ബോക്‌സ് ജയകുമാര്‍ മാധവന് മാനേജിംഗ് പാര്‍ട്ണര്‍ ഷൗക്കത്തും, മുഹമ്മദ് റാഷിദിന് റഷാദ് മുബാറകും സമ്മാനിച്ചു. മീഡിയപ്ലസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് ചടങ്ങില്‍ സംബന്ധിച്ചു.