Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏപ്രില്‍ 3 ഞായറാഴ്ച മുതല്‍ ഖത്തറിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഏപ്രില്‍ 3 ഞായറാഴ്ച മുതല്‍ ഖത്തറിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തീരുമാനം. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു.

വാക്‌സിനേഷന്‍ എടുക്കാത്തവരും കോവിഡ് ബാധിച്ച് പ്രതിരോധം നേടാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും വീട്ടില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് തുടരുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മറ്റെല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Back to top button