Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അമേരിക്ക, മെക്‌സിക്കോ ടീമുകളുടെ ലോക കപ്പ് യോഗ്യത ആഘോഷമാക്കി സുപ്രീം കമ്മിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ .ഫിഫ 2022 ലേക്കുള്ള അമേരിക്ക, മെക്‌സിക്കോ ടീമുകളുടെ ലോക കപ്പ് യോഗ്യത ആഘോഷമാക്കി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. ദോഹ കോര്‍ണിഷില്‍ വ്യാഴാഴ്ച നടന്ന ആഘാഷപരിപാടിയില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, ഡയറക്ടര്‍ ജനറല്‍ യാസിര്‍ അല്‍ ജമാല്‍, ടൂര്‍ണമെന്റ് എക്സ്പീരിയന്‍സ് ചീഫ് ഖാലിദ് അല്‍ മൗലവി, ഖത്തറിലെ മെക്സിക്കോ അംബാസഡര്‍ ഗ്രാസീല ഗോമസ് ഗാര്‍ഷ്യ, അമേരിക്കന്‍ നയതന്ത്ര ദൗത്യത്തിന്റെ ഡെപ്യൂട്ടി തലവന്‍ മൈക്കല്‍ ഷ്രോഡര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു


ലോകകപ്പിന് യോഗ്യത നേടിയ യുഎസിനെയും മെക്‌സിക്കോയെയും അല്‍ തവാദി അഭിനന്ദിച്ചു. ഇരു ടീമുകളും കൂടി ചേരുന്നതോടെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം 29 ആയി.

Related Articles

Back to top button