Breaking News

ഫിഫ 2022 ഫൈനല്‍ നറുക്കെടുപ്പിനൊരുങ്ങി ദോഹ

അമാനുല്ല വടക്കാങ്ങര

ദോഹ .ഫിഫ 2022 ഫൈനല്‍ നറുക്കെടുപ്പിനൊരുങ്ങി ദോഹ. ഇന്ന് വൈകുന്നേരം ഖത്തര്‍ സമയം 7 മണിക്ക് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നറുക്കെടുപ്പില്‍ മികച്ച ഫുട്‌ബോള്‍ ഉദ്യോഗസ്ഥരും ആഗോള ഫുട്‌ബോള്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ഫിഫ ലോകകപ്പ് ചാമ്പ്യന്‍മാരായ കഫു (ബ്രസീല്‍), ലോതര്‍ മത്തൂസ് (ജര്‍മ്മനി) എന്നിവര്‍ ആറ് അസിസ്റ്റന്റുമാരുമായി ചേര്‍ന്നാണ് ഫിഫ 2022 ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടുക എന്ന് പ്രഖ്യാപിക്കുക.

അദേല്‍ അഹമ്മദ് മലല്ല (ഖത്തര്‍), അലി ദേയ് (ഐആര്‍ ഇറാന്‍), ബോറ മിലുറ്റിനോവിച്ച് (സെര്‍ബിയ/മെക്സിക്കോ), ജെയ്-ജയ് ഒകോച്ച (നൈജീരിയ), റബാഹ് മദ്‌ജെര്‍ (അള്‍ജീരിയ), ടിം കാഹില്‍ (ഓസ്‌ട്രേലിയ) എന്നിവരായിരിക്കും മറ്റു ഡ്രോ അസിസ്റ്റന്റുമാര്‍.

ഫൈനല്‍ ഡ്രോയില്‍ പങ്കെടുക്കുന്ന ഖത്തറില്‍ നിന്നുള്ള ഏക മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ഇന്റര്‍നാഷണല്‍മലയാളി.