Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

നവീകരിച്ച മുന്‍തസ പാര്‍ക്ക് ഉടന്‍ തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. നവീകരിച്ച മുന്‍തസ പാര്‍ക്ക് ഉടന്‍ തുറക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.140000 ചരുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലധികം ഹരിതവല്‍ക്കരിച്ച പാര്‍ക്ക് കുടുംബങ്ങളുടെ ഒത്തുചേരല്‍ കേന്ദ്രമാണ്. പുതുതായി 1250 മരങ്ങളാണ് പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചത്. 401 പാര്‍ക്കിംഗ് സ്‌പേസും 1300 മീറ്റര്‍ നീളമുള്ള നടപ്പാതയും സൈക്കിള്‍ പാതയുമൊക്കെ പാര്‍ക്കിന്റെ ഭാഗമാണ്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഫലപ്രദമായി സമയം ചിലവഴിക്കുന്നതിനുള്ള നിരവധി സംവിധാനങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ഈ ആഴ്ചയോടെ പണി പൂര്‍ത്തിയായാല്‍ അടുത്ത ആഴ്ച തന്നെ പാര്‍ക്ക് തുറന്നേക്കും.

Related Articles

Back to top button