Archived Articles

മെഹബൂബെ മില്ലത്ത് ഓണ്‍ ലൈന്‍ ക്വിസ്സ് ഷിറീന്‍ അലി, ഫാത്തിമ ബി.കെ, നഫീസ സി.എ വിജയികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. പാര്‍ലമെന്റ് മെമ്പറും ഐ എന്‍ എല്‍ സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ പേരില്‍ ജി.സി.സി. ഐ.എം.സി.സി. ആര്‍ട്‌സ് ആന്റ് കള്‍ചറല്‍ വിംഗ് നടത്തിയ പ്രഥമ മെഹബൂബെ മില്ലത്ത് ഓണ്‍ ലൈന്‍ ക്വിസ്സില്‍ ഷിറീന്‍ അലി, ഫാത്തിമ ബി.കെ, നഫീസ സി.എ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത മല്‍സരാര്‍ഥികളില്‍ നിന്നും 100%സ്‌കോര്‍ ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നാട്ടില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ജി.സി.സി. ഐ.എം.സി.സി. ജനറല്‍ കണ്‍വീനര്‍ പി.പി.സുബൈറും ആര്‍ട്‌സ് & കള്‍ച്ചറല്‍ വിങ്ങ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ നടുവട്ടവും അറിയിച്ചു.