Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പതിനെട്ടാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന് ഉജ്വല തുടക്കം

പതിനെട്ടാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര

ദോഹ: പേതിനെട്ടാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന് ഉജ്വല തുടക്കം . ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച പ്രദര്‍ശം ഈ മാസം 14 വരെ നീണ്ടുനില്‍ക്കം .

ഖത്തര്‍ ടൂറിസത്തിന്റെ ആഭമുഖ്യത്തില്‍ നടക്കുന്ന ഈ പ്രദര്‍ശനം അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ബ്രാന്‍ഡുകളുടെയും ഡിസൈനര്‍മാരുടെയും പ്രാദേശിക ഡിസൈനര്‍മാരുടെയും ക്ലാസിക്, സമകാലിക ലക്ഷ്വറി ശേഖരങ്ങളുടെ വിപുലമായ പ്രദര്‍ശനമാണെന്ന് ഖത്തര്‍ ടൂറിസം പറഞ്ഞു.

10 രാജ്യങ്ങളില്‍ നിന്നുള്ള 500ലധികം ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രൊമോഷണല്‍ കാമ്പെയ്‌നിന്റെ മുഖം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആലിയ ഭട്ടാണ്. ലക്ഷ്വറി എക്‌സിബിഷനില്‍ സന്ദര്‍ശകര്‍ക്ക് വിവിധ ബ്രാന്‍ഡുകള്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകളും ആഭരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫിലിം പ്രദര്‍ശനങ്ങളും ആസ്വദിക്കാം.
എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

12 മണി മുതല്‍ രാത്രി 10 മണി വരെയും വെള്ളിയാഴ്ച  വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയുമാണ് പ്രദര്‍ശന സമയം

 

Related Articles

Back to top button