Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫിഫ ട്രോഫിക്ക് കതാറയില്‍ ആവേശകരമായ യാത്രയയപ്പ്

ഫിഫ ട്രോഫിക്ക് കതാറയില്‍ ആവേശകരമായ യാത്രയയപ്പ്

റഷാദ് മുബാറക്

ദോഹ: 6 ദിവസത്തെ ഖത്തര്‍ പര്യടനം പൂര്‍ത്തിയാക്കി ലോക ടൂറിന് പോകുന്ന ഫിഫ ട്രോഫിക്ക് കതാറയില്‍ ആവേശകരമായ യാത്രയയപ്പ് . ആയിരക്കണക്കിന് കളിയാരാധകരാണ് യാത്രയയപ്പില്‍ സംബന്ധിക്കുന്നതിനായി കതാറയിലേക്കൊഴുകിയത്.
രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു ഉല്‍പ്പടെ നിരവധി കായിക താരങ്ങളും കലാകാരന്മാരും പങ്കെടുത്ത യാത്രയയപ്പ് ചടങ്ങ് കതാറയില്‍ തടിച്ചുകൂടിയ കളിയാരാധകര്‍ക്ക് അവിസ്മരണീയമായാനുഭവമായി.

നിരവധി കലാകാരന്മാര്‍ അണിനിരന്ന സ്റ്റേജ് ഷോയും സാംസ്‌കാരിക പരിപാടികളും പ്രത്യേക അതിഥികളുടെ പ്രകടനങ്ങളും യാത്രയയപ്പ് ചടങ്ങ് വര്‍ണാഭമാക്കി. യായ്രയയപ്പിന്റെ ഭാഗമായി ബോളിവുഡ് പ്രകടനങ്ങളും അരങ്ങേറി .

കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് 200 ദിവസത്തെ കൗണ്ട്ഡൗണ്‍ പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയോളമായി കളിയാവേശം ആകാശത്തോളമുയര്‍ത്തി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളുടെ സമാപനമാണ് കതാറയില്‍ നടന്നത്.

ഖത്തറിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ പര്യടനം നടത്തിയ ഫിഫ ട്രോഫിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കളിയാരാധകര്‍ ഒരുമിച്ച് കൂടിയത് സംഘാടകരേയും ആവേശത്തേരിലേറ്റി. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പിന് മുന്നോടിയായുള്ള ആവേശം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് ട്രോഫി നേരില്‍ കണ്ടും ഫോട്ടോകളെടുത്തും ആഘോഷത്തിന്റെ ഭാഗമായത്.

 

Related Articles

Back to top button