Archived Articles

മിലെ സുര്‍ മേരാ തുമാരാ കള്‍ചറല്‍ ഫോറം കള്‍ച്ചറല്‍ ഫിയസ്റ്റ ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫിയസ്റ്റ ‘മിലെ സുര്‍ മേരാ തുമാരാ’ ഇന്ന് വൈകീട്ട് 6.30 ന് ഐ.സി.സി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഫിയസ്റ്റയുടെ ഉദ്ഘാടനം നിര്‍വഹിക്കും .

ഐ സി സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ , ഐ.എസ്. സി. പ്രസിഡന്റ് ഡോ:മോഹന്‍ തോമസ്, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ താജ് ആലുവ, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ.സി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ ഖത്തറിലെ വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനാ ഭാരവാഹികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേര്‍സ്, അപെക്‌സ് ബോഡി അംഗങ്ങള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

കുട്ടികളടക്കം നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന മിലെ സുര്‍ മേരാ തുമാരാ സംഗീത ആവിഷ്‌കാരം, രാജസ്ഥാനി ഫോക്, ഫ്യൂഷന്‍ ഡാന്‍സ്, കോമഡി സ്‌കിറ്റ്, മോഹിനിയാട്ടം, ഭരത നാട്യം, ഗാനവിരുന്ന് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഫിയസ്റ്റയുടെ ഭാഗമായി അരങ്ങേറും.