വാരാന്ത്യത്തില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസായി കുറയാം, ഇന്ന് മൂടല്മഞ്ഞിന് സാധ്യത

വാരാന്ത്യത്തില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസായി കുറയാം, ഇന്ന് മൂടല്മഞ്ഞിന് സാധ്യത
ഖത്തറില്‍ വാരാന്ത്യത്തില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസായി കുറയാമെന്നും ഇന്ന് മൂടല്മഞ്ഞിന് സാധ്യതയെന്നും
കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
പരമാവധി താപനില വ്യാഴാഴ്ച 30ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് വെള്ളിയാഴ്ച 29ഡിഗ്രി സെല്‍ഷ്യസായും ശനിയാഴ്ച 28ഡിഗ്രി സെല്‍ഷ്യസായും ക്രമേണ കുറയുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം കുറഞ്ഞ താപനില വെള്ളി, ശനി ദിവസങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും.
നാളെയും രാവിലെ മൂടല്മഞ്ഞിന് സാധ്യതയുണ്ട്.
