Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മജ്‌ലിസ് പൊതു പരീക്ഷ: തിളക്കമാർന്ന വിജയവുമായി വീണ്ടും ഖത്തറിലെ മദ്റസകൾ

 – നാല് മദ്റസകളിലും 100 ശതമാനം വിജയം.
– 27 
ഫുൾ എ പ്ലസ്, 51 എ പ്ലസ് ഗ്രേഡ്, 65 എ ഗ്രേഡ്.

ദോഹ: കേരള മദ്രസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി) ഏപ്രിൽ മാസത്തിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്രസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം നേടി. ദോഹ മദ്രസ വിദ്യാർത്ഥിനി ജന്ന ഫാതിമ ജബീദ് മുഴുവൻ മാർക്കും നേടി (540/540) ഒന്നാമതെത്തി. ശാന്തിനികേതൻ വക്‌റ മദ്രസയിലെ വിദ്യാർത്ഥികളായ ആയിഷ ഹന 539 മാർക്ക് നേടി രണ്ടാം സ്ഥാനവും 538 മാർക്കോടെ നശ് വ ഇബ്രാഹിം മൂന്നാമതും 537 മാർക്കു നേടി മുഹമ്മദ് ഇഹ്‌സാൻ നാലാം സ്ഥാനവും നേടി. നാല് മദ്റസകളിലായി ആകെ 209 വിദ്യാർത്ഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.

ആകെ 98 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ 100% വിജയം രേഖപ്പെടുത്തി. 17 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് ഉം 35 വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും 32 പേർ എ ഗ്രേഡും നേടി. 86 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ ഫുൾ എ പ്ലസും 11 എ പ്ലസ് ഗ്രേഡും 23 എ ഗ്രേഡും നേടി 100% വിജയം നേടി. അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളഴ്സ് മുവൈദർ 19 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ ഒരു ഫുൾ എ പ്ലസും പേർ എ പ്ലസ് ഗ്രേഡും പേർ എ ഗ്രേഡും നേടി. അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോർ ഒരു ഫുൾ എ പ്ലസ്ഒരു എ പ്ലസ് ഗ്രേഡ്, 3 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ഏഴായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഏറ്റവും കൂടുതല്‍ എ പ്ലസുംഏറ്റവും കൂടുതല്‍ എ ഗ്രേഡും നേടിയ സ്ഥാപനമെന്ന ബഹുമതി വക്റ ശാന്തിനികേതൻ മദ്രസക്കു ലഭിച്ചു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ:
എ എം ഐ ദോഹ – ഫുൾ എ പ്ലസ് : ജന്ന ഫാതിമ ജബീദ്റിസ് വാന നസ്റിൻലൈബ മുസ്ലിഹുദ്ദീൻലാമിയ മുസ്ലിഹുദ്ദീൻഇഹ്സാൻ മസൂദ്റബീഅ അബ്ദുൽ ഖാദർഹയ ശിഹാബുദ്ദീൻഹയ ജഹാൻ.
എ പ്ലസ് ഗ്രേഡ്: അംന ഫഹദ്ആയിഷ സൈനബ്റിഹാൻ നസീർഹന സജ്ജാദ്ഹാനിയ മൻഹഷറൂഖ് ഷഫീഖ്നിദാൽ അഹ്മദ്ഫാത്വിമ അനൂദ്ശയാൻ അബ്ദുല്ലനിദ സൈനബ്ലിയാൻ ഹാഫിസ്.

എ എം ഐ ശാന്തിനികേതൻ വക്റ – ഫുൾ എ പ്ലസ്: ആഇശ ഹനനശ് വ ഇബ്രാഹിംമുഹമ്മദ് ഇഹ്സാൻആഇശ മെഹറീൻഅൽഹാം ഫാത്വിമഅസ എം സാലിംഈമാൻ ശമീംആകിഫ് അബ്ദുൽ റഷീദ്ഈമാൻ അബ്ദുന്നാസിർഹുദ ഒ. എംമുഹമ്മദ് നാസിം, മുഹമദ് ഫൈഹാൻമുഹമ്മദ് അനീസ്മുഹമ്മദ് ഒ. എംറീം അബ്ദുസ്സലാംറൈഹാൻ അബ്ദുറഹീംസിദ്റ അബ്ദുൽ ജബ്ബാർ.

എ പ്ലസ് ഗ്രേഡ്: റിസ റംസാൻശിംന ശിനാസ്ഇശ സുഫീർമിൻഹ ഫാത്വിമഹന അഫ്സൽസെബ ഹാരിസ്ആമീന മിനാൽമെഹ്റ ഹാരിസ്സിയ ഫാത്വിമമുഹമ്മദ് ജാസിംഷുമൈസ് റസിൻഇശ ശാനുംഫാഹിം എസ്സുഹ ശിഹാബ്അഫ്റീൻ അൽതാഫ്ഹെന ഫയാസ് ഫദ്‌വ സലീംസഹൽ ശിഹാബ്രിഫ ഷെറിൻഅമൻ അഫ് ലഹ്ഫാതിഹ് അഷ്റഫ്ഖുലൂദ് അബ്ദുൽ ലത്വീഫ്ഹിബ ഫാത്വിമഅസ്മ ആരിഫ്ബാസിൽ എസ് ഷിനാസ്ഷിത നജീബ്ഹംദി അഹ്മദ്അയ്മൻ മുഹമ്മദ്നിഹാൽഅദിയ്യ് അഹ്മദ്ഫാത്വിമ മെഹ്റിൻഫാത്വിമ നിഹാലലബീബ് സലീംഹൈഫ ഷെറിൻ.

എ എം ഐ സ്കോളേഴ്സ് മുവൈദർ – ഫുൾ എ പ്ലസ് : അംറ മർജാൻ
എ പ്ലസ് ഗ്രേഡ്: മാനിഹ് മുജീബ്നുഹ അഷ്റഫ്രിഫ ഫാത്വിമനിദ സാദിഖ്സഹല കെ. പി.

എ എം ഐ അൽ ഖോർ – ഫുൾ എ പ്ലസ് : ആയിഷ അബ്ദുൽ നാസർ
എ പ്ലസ് ഗ്രേഡ്: ഇസ്മാഈൽ ഇബ്രാഹീം

തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ പ്രസിഡന്റ് കാസിം ടി.കെവിദ്യാഭ്യാസ വിഭാഗം തലവൻ കെ.സി.അബ്ദുൽ ലത്തീഫ്മദ്രസാ പ്രിൻസിപ്പാളുമാർമാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുമോദിച്ചു.

Related Articles

Back to top button