Breaking News

രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് , ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത് . കാറ്റിന്റെ വേഗത ചില പ്രദേശങ്ങളില്‍ 30 കെ.ടി കവിയുമെന്നും ദൃശ്യപരത 3 കിലോമീറ്ററില്‍ താഴെ വരെ എത്താമെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.

വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ നീന്തല്‍, ബോട്ട് യാത്രകള്‍, സ്്കൂബ ഡൈവിംഗ്, ഡൈവിംഗ്, സര്‍ഫിംഗ്, മത്സ്യബന്ധന ടൂറുകള്‍, വിന്‍ഡ്‌സര്‍ഫിംഗ് തുടങ്ങിയ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു