Breaking News

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ 2022 ലോ അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശ രാജ്യങ്ങളില്‍ ആധികാരികമായ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന റസ്‌റ്റോറന്റുകളെ അംഗീകരിക്കുന്നതിനും തനതായ ഇന്ത്യന്‍ വിഭവങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവ എളുപ്പത്തില്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനും വേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ എല്ലാ വര്‍ഷവും അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും നല്‍കും.

വിശദാംശങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അപേക്ഷാഫോറത്തിനും : https://www.indianembassyqatar.gov.in/…/Doha_01….സന്ദര്‍ശിക്കുക.

അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള റെസ്റ്റോറന്റുകള്‍ അവരുടെ നാമനിര്‍ദ്ദേശങ്ങള്‍: [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.