Archived Articles

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് ജൂലൈ 15 ന് അല്‍ ഖോറില്‍

അമാനുല്ല വടക്കാങ്ങര

ദോഹ : അല്‍ ഖോര്‍ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ക്കായി ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കൗണ്‍സുലര്‍ ക്യാമ്പ് ജൂലൈ 15 ന് അല്‍ ഖോറില്‍ നടക്കും. സോണ്‍ 74 ല്‍ സ്ട്രീറ്റ് 11 ലുള്ള ടെക്‌നോ സ്റ്റീല്‍ ക്യാമ്പിന്റെ ഒമ്പതാം നമ്പര്‍ ബില്‍ഡിംഗില്‍ രാവിലെ 9 മണി മുതല്‍ 12 മണിവരെയാണ് ക്യാമ്പ്.

രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ പാസ്‌പോര്‍ട്ട് പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.

കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ എംബസി അല്‍ ഖോറിലെ ഇന്ത്യന്‍ തൊഴിലാളികളോടാവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസി ഐ.സി. ബി. എഫുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.