Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫ്രഞ്ച് ഫുട്ബാള്‍ ഫാന്‍സ് ഖത്തര്‍ കൂട്ടായ്മ ഒത്തുകൂടല്‍ ജൂലൈ 29 വെകുന്നേരം 4:30 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളി ആവേശത്തിന് അതിരുകളില്ല.. അതൊരു ലഹരിയാണ് മറ്റെന്തിനേക്കാളും ആഹ്ലാദം പകരുന്ന ഒരു വികാരം.. അത്തറിന്റെ മണമുള്ള ഖത്തറിലെ മണല്‍ത്തരികള്‍പോലും കാത്തിരിക്കുകയാണ് ലോക ഫുട്ബാള്‍ മാമാങ്കത്തിന്. ഖത്തറിന്റെ പുല്‍ മൈതാനങ്ങളുല്‍ പന്തുരുളന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. എല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഓരോ ഫുട്ബോള്‍ ആരാധകരും തങ്ങളുടെ ഇഷ്ട ടീമിന്റെയും കളിക്കാരുടെയും പ്രകടങ്ങള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഫ്രഞ്ച് ഫുട്ബാള്‍ ഫാന്‍സും ആ ഒരുക്കത്തിലാണ്.

ഫ്രഞ്ച് ഫാന്‍സ് ക്ലബ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഫ്രഞ്ച് ആര്‍മി വാട്‌സ്ആപ്പ് കൂട്ടായ്മയിലെ ഖത്തര്‍ ഫ്രാന്‍സ് ഫുട്ബാള്‍ ആരാധകര്‍ ജൂലൈ 29ന് ഖത്തറിലെ വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ക്‌ളോക്ക് പരിസരത്തു കോളിഫയേഴ്സ് ഫ്‌ളാഗുകള്‍ക്ക് കീഴെ വെകുന്നേരം 4:30 ന് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഒത്തുകൂടുകയാണ്.

ഈ അപൂര്‍വ്വ നിമിഷങ്ങളില്‍ പങ്കാളികളവുവന്‍ എല്ലാ ഫുട്ബാള്‍ പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button