Breaking News

ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് ഉജ്വല തുടക്കം , ഉദ്ഘാടന മല്‍സരത്തില്‍ കാലിടറി നിലവിലെ ചാമ്പ്യന്മാര്‍

റഷാദ് മുബാറക്

ദോഹ . ഖത്തര്‍ സ്റ്റാര്‍സ് ലീഗിന് ഉജ്വല തുടക്കം , ഉദ്ഘാടന മല്‍സരത്തില്‍ കാലിടറി നിലവിലെ ചാമ്പ്യന്മാര്‍ . ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അല്‍ സദ്ദ് മര്‍ഖിയ്യയോട് പരാജയപ്പെട്ടത്.

ജാസിം ബിന്‍ ഹമദ് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ അല്‍ അഹ് ലി എതിരില്ലാത്ത ഒരു ഗോളിന് ഉം സലാലിനെ തോല്‍പ്പിച്ചു.