Archived Articles

സ്വാതന്ത്ര്യദിനാഘോഷം രക്തദാനത്തിലൂടെ

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ബി.ഡി.കെ ഖത്തര്‍, ,മഞ്ഞപ്പട , ജോജു ജോര്‍ജ് കട്ട ലൗവേഴ്‌സ് ക്ലബ്ബ് , എബിഎന്‍ അജയന്‍ പ്രൊജക്റ്റ്‌സും, റേഡിയോ മലയാളം 98.6 എഫ്.എം. എന്നിവ സംയുക്തമായി ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ ആഗസ്റ്റ് 19 വെള്ളിയാഴ്ച ഒരു മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 3 മണി മുതല്‍ 8 മണി വരെ ഏഷ്യന്‍ ടൗണ്‍ പ്ലാസാ മാളിനടുത്തുവച്ച് നടത്തുന്ന ക്യാമ്പില്‍ പങ്കെടുത്ത് സ്വാതന്ത്ര്യദിനാഘോഷം രക്തദാനത്തിലൂടെ ആഘോഷിക്കുവാന്‍ എല്ലാ പ്രിയപ്പെട്ടവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7791 9901, 3378 4621, 5550 0608 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.