Breaking News

വുഖൂദിന്റെ മൊബൈല്‍ ആപ്പിലെ താല്‍ക്കാലിക തടസ്സം ഉച്ചയോടെ ശരിയാകും

അമാനുല്ല വടക്കാങ്ങര

ദോഹ. വുഖൂദിന്റെ മൊബൈല്‍ ആപ്പില്‍ താല്‍ക്കാലികമായി സാങ്കേതിക തകരാര്‍ നേരിടുന്നതായും തടസ്സം ഉച്ചയോടെ ശരിയാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാവിലെ 9 മണി മുതല്‍ വുഖൂദ് ഓണ്‍ ലൈന്‍ ടോപ് അപ്, ഫഹസ് ഓണ്‍ ലൈന്‍ പേമെന്റ്, ഫഹസ് ഓണ്‍ ലൈന്‍ ബുക്കിംഗ് തുടങ്ങിയ സേവനങ്ങളാണ് തടസ്സപ്പെട്ടത്.
സാങ്കേതിക വിദഗ്ധര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും വരും മണിക്കൂറുകളില്‍ സേവനം പുനസ്ഥാപിക്കപ്പെടുമെന്നുമാണറിയുന്നത്.