Breaking News

ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 8-14 ആഴ്ചയിലെ പ്രതിദിന ശരാശരി 716

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 8-14 ആഴ്ചയിലെ പ്രതിദിന ശരാശരി 716 . പ്രതിദിന ശരാശരി രോഗമുക്തി 796 ആയി ഉയര്‍ന്നു . പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച നേരിയ കുറവ് കാണിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ മൊത്തം 681 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സമൂഹത്തില്‍ പ്രതിദിന ശരാശരി കേസുകള്‍: 613 ഉം യാത്രക്കാര്‍ക്കിടയില്‍ പ്രതിദിന ശരാശരി കേസുകള്‍: 103 ഉം ആണെന്നും മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിലവിലെ സജീവമായ കേസുകളുടെ ആകെ എണ്ണം: 5659 ആണ് .

Related Articles

Back to top button
error: Content is protected !!