Breaking News

ലുസൈല്‍ സൂപ്പര്‍ കപ്പിന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കായി ദോഹ അന്താരാഷ്ട്ര വിമാനത്താവളം ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ലുസൈല്‍ സൂപ്പര്‍ കപ്പിന് ഷട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കായി ദോഹ അന്താരാഷ്ട്ര വിമാനത്താവളം ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

ലുസൈല്‍ സൂപ്പര്‍ കപ്പിനായി കെയ്റോയ്ക്കും ദോഹയ്ക്കും ഇടയില്‍ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂ ആര്‍ 7311, ക്യൂ ആര്‍ 7375, ക്യൂ ആര്‍ 7313 എന്നീ ഷട്ടില്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് സംബന്ധമായ യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിലാണ് എല്ലാ യാത്രാവിമാനങ്ങളുമിറങ്ങുന്നത്. എന്നാല്‍ ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായി പല വിമാനങ്ങളും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.