Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കൂട്ടായ്മയുടെ കരുത്തു തെളിയിച്ച് ഒ. ഐ.സി.സി ഇന്‍കാസ് ‘ഖത്തര്‍ തിരുവോണ സംഗമം 2022

അമാനുല്ല വടക്കാങ്ങര

ദോഹ. ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ന്യു ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ തിരുവോണസംഗമം 2022’
പങ്കാളിത്തം കൊണ്ടും ,സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി .

കെ.പി.സി.സി യുടെ പ്രതിനിധിയായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി കെ.പി.സി.സി സെക്രട്ടറി അഡ്വ : ബി.ആര്‍.എം ഷെഫീര്‍ നിലവിളക്ക് കൊളുത്തി തിരുവോണാഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു.മുഖ്യാതിഥി ആഡ്വ ഷെഫീര്‍ പരിപാടികളില്‍ ആദ്യാവസാനം പങ്കെടുത്തത് ഇന്‍ കാസ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഉണര്‍വ്വും ആവേശവുമുണ്ടാക്കി.

ഇന്‍കാസ് പ്രവര്‍ത്തകരും , കുടുംബാംഗങ്ങളും പങ്കെടുത്തുകൊണ്ട് നടത്തിയ പൂക്കള മത്സരങ്ങളില്‍ വിവിധ ജില്ലകള്‍ മത്സരിച്ചു.തിരുവാതിരകളി, ഓണപ്പാട്ട്, ഓണ ഘോഷയാത്രയുള്‍പ്പെടെയുള്ള പരിപാടികള്‍ അത്യന്തം ആസ്വാദ്യകരമായിരുന്നു. സത്രീകള്‍ക്കും , കുട്ടികള്‍ക്കും വേണ്ടി ഒപ്പന ഉള്‍പ്പെടെ നടത്തിയ പ്രത്യേക കളികളും ,മത്സരങ്ങളും
ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി.

പരിപാടികള്‍ വിജയകരമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ഇന്‍കാസിന്റെ മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല,ജന:സെക്രട്ടറി ശ്രീജിത്ത് .എസ്.നായര്‍, കരിം നടക്കലും , യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനര്‍ എന്നിവര്‍ ഓണാശംസകള്‍ അറിയിച്ചു.

ഉല്‍ഘാടന സമ്മേളനത്തില്‍ പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ കരീം നടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷംസ്സുദീന്‍ ഇസ്മയില്‍ സ്വാഗതവും ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button