ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി 800കടന്നു, ജാഗ്രതയോടെ പ്രതിരോധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി 800കടന്നു, ജാഗ്രതയോടെ പ്രതിരോധിക്കണം . സെപ്തംബര്‍ 19 – 25 ആഴ്ചയിലെ പ്രതിദിന ശരാശരി 816 ആയി. ഇതില്‍ 756 കമ്മ്യൂണിറ്റി കേസുകളും 60 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന ശരാശരി 796 ആയിരുന്നു.
രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 5988 ആയിരുന്നത് ഈ ആഴ്ചയില്‍ 6116 ആയി ഉയര്‍ന്നിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തിനും യാത്രക്കാര്‍ക്കും ഇടയിലുള്ള പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച വര്‍ദ്ധനവാണ് കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളഞ്ഞെങ്കിലും ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന സന്ദേശമാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 682 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.