Breaking News

ഖത്തര്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഒരു വയസ്സുകാരന്‍ വിദ്യൂജിന്റെ മരണം, മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോകും

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഒരാഴ്ചയിലധികമായി ഖത്തറിലെ സിദ്‌റ മെഡിസിനില്‍ ചികില്‍സയിലായിരുന്ന ഒരു വയസ്സുകാരന്‍ വിദ്യൂജിന്റെ മരണം ഖത്തര്‍ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. തൃശൂര്‍ സ്വദേശികളായ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്റേയും സിജി പാടശ്ശേരിയുടേയും പതിനഞ്ച് മാസം മാത്രം പ്രായമായ ഏക മകന്‍ വിദ്യൂജാണ് മരണത്തിന് കീഴടങ്ങിയത്.

ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ കണ്ണന്‍ ഫുട്‌ബോള്‍ കളിക്കാരനും കായികരംഗത്ത് ശ്രദ്ധേയനുമാണ്. മാതാവ് സിജി പാടശ്ശേരി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാരിയാണ്.

വിദ്യൂജിന്റെ മൃതദേഹം നാളെ പുലര്‍ച്ചെ ഒരു മണിക്ക് ദോഹയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ ടീം അറിയിച്ചു.

പിതാവ് കണ്ണനും മാതാവ് സിജിയും മൃതദേഹത്തെ അനുഗമിക്കും.