Breaking News

ഫാഷന്‍ ട്രസ്റ്റ് അറേബ്യ അവാര്‍ഡ് ദാന ചടങ്ങില്‍ ശൈഖ മൗസ പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ബുധനാഴ്ച ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന ഫാഷന്‍ ട്രസ്റ്റ് അറേബ്യ അവാര്‍ഡ് ഗാലയില്‍ ഫാഷന്‍ ട്രസ്റ്റ് അറേബ്യയുടെ (എഫ്ടിഎ) ഓണററി ചെയര്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു.

ഫാഷന്‍ വ്യവസായ പ്രമുഖരും പ്രശസ്ത അന്താരാഷ്ട്ര ഡിസൈനര്‍മാരും അടങ്ങുന്ന ജൂറിക്കൊപ്പം എഫ്ടിഎയുടെ കോ-ചെയര്‍മാരായ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനി, ടാനിയ ഫാരെസ് എന്നിവരും പങ്കെടുത്തു.

ഈവനിംഗ് വെയര്‍ വിഭാഗത്തിനായുള്ള നൈറ്റ് മൊറോക്കന്‍ ഡിസൈനര്‍ ആര്‍ട്ടി ഇഫ്രാച്ചിന്റെ ആദ്യ വിജയിക്ക് ശൈഖ സമ്മാനിച്ചു. 2022-ലെ എഫ്ടിഎ അവാര്‍ഡുകളില്‍ റെഡി-ടു-വെയര്‍ വിഭാഗത്തില്‍ സിഹാമും സാറ അല്‍ബിനാലിയും, ആക്‌സസറീസ് വിഭാഗത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഫാത്മ മൊസ്തഫയും, ആക്‌സസറീസ് വിഭാഗത്തില്‍ ഈജിപ്തില്‍ നിന്നുള്ള ഫാത്മ മൊസ്തഫയും, ആക്‌സസറീസ് വിഭാഗത്തില്‍ സുഡാനീസ് ഡിസൈനര്‍ എലിയാഫ് ഉസ്മാന്‍ എന്നിവരും പുരസ്‌കാരം സ്വന്തമാക്കി. യെമനില്‍ നിന്നുള്ള കസ്ന അസ്‌കറിനാണ് അരങ്ങേറ്റ പ്രതിഭ വിഭാഗത്തിലെ അവാര്‍ഡ്.

ഈ വര്‍ഷം തുര്‍ക്കി പ്രതിനിധീകരിച്ച ഗസ്റ്റ് കണ്‍ട്രി അവാര്‍ഡ് ബര്‍ക് അക്യോളിനാണ്.

വ്യവസായ വനിതയായ ഹുദ കട്ടന്‍, ഈ വര്‍ഷത്തെ സംരംഭകയ്ക്കുള്ള അവാര്‍ഡും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വാലന്റീനോ ഗരാവാനിയും നേടി. വാലന്റീനോയെ പ്രതിനിധീകരിച്ച് ജിയാന്‍കാര്‍ലോ ജിയാമ്മറ്റിയാണ് അവാര്‍ഡ് സ്വീകരിച്ചത്.

അറബ് ലോകത്ത് നിന്നും വളര്‍ന്നുവരുന്ന യുവ ഡിസൈനര്‍മാരെ കണ്ടെത്താനും പരിപോഷിപ്പിക്കാനും പിന്തുണയ്ക്കാനും അവരുടെ ബ്രാന്‍ഡുകള്‍ വികസിപ്പിക്കാനും ആഗോള തലത്തില്‍ അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിന് സാമ്പത്തിക പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാനും ലക്ഷ്യമിടുന്ന ഒരു ലാഭരഹിത സംരംഭമാണ് ഫാഷന്‍ ട്രസ്റ്റ് അറേബ്യ,

Related Articles

Back to top button
error: Content is protected !!