Breaking News

ഖത്തറില്‍ പുതിയ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി ഇന്നു മുതല്‍, യാത്രക്ക് മുമ്പുള്ള പി.സി.ആര്‍. പരിശോധനയോ യാത്ര കഴിഞ്ഞ് വന്ന ശേഷമുള്ള ആന്റിജന്‍ പരിശോധനയോ വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡാനന്തര ലോകമെന്ന പ്രതീക്ഷ പങ്ക് വെച്ച് ഖത്തറില്‍ പുതിയ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

യാത്രക്ക് മുമ്പുള്ള പി.സി.ആര്‍. പരിശോധനയോ യാത്ര കഴിഞ്ഞ് വന്ന ശേഷമുള്ള ആന്റിജന്‍ പരിശോധനയോ വേണ്ടയെന്നതാണ് പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീക്ഷകളുമായി ഫുട്‌ബോള്‍ ആരവങ്ങളിലേക്ക് നീങ്ങുന്ന ഖത്തറിന്റെ ഈ നടപടി വലിയ പോസിറ്റീവ് വൈബുകളാണ് സമൂഹത്തിന് നല്‍കുന്നത്.