Archived Articles

പന്ത്രണ്ടാമത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 19 ന് ആരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. പുരാതന അറേബ്യന്‍ പായ്കപ്പല്‍ സംസ്‌കാരത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പന്ത്രണ്ടാമത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 19 ന് ആരംഭിക്കും. ഫിഫ ലോകകപ്പിനെത്തുന്ന ആരാധകരെ കൂടി പരിഗണിച്ചാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അറേബ്യന്‍ ജീവിതത്തിന്റെ പാരമ്പര്യ തനിമയും സാംസ്‌കാരിക ഗരിമയും അടയാളപ്പെടുത്തുന്നതാകും ആഘോഷ പരിപാടികള്‍.

ഖത്തറിന് പുറമേ സൗദി അറേബ്യ, കുവൈറ്റ് , ഒമാന്‍ , ഇറാഖ് , യെമന്‍, തുര്‍ക്കി, ഇന്ത്യ, താന്‍സാനിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 18 വരെ തുടരും.