Archived Articles

ഇന്‍കാസ് കുന്നമംഗലം ജേതാക്കള്‍

സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഫിഫ 2022 വേള്‍ഡ് കപ്പിനോടനുബന്ധിച്ചു ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചു ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ഷൂട്ട് ഔട്ട് മത്സരത്തില്‍ ഇന്‍കാസ് കുന്നമംഗലം നിയോജകമണ്ഡലം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു പേരാമ്പ്ര നിയോജകമണ്ഡലത്തെ പരാജയപ്പെടുത്തി ജേതാക്കളായി.
ജേതാക്കള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ ഇന്‍കാസ് നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ഇന്‍കാസ് കുന്നമംഗലം പ്രസിഡന്റ് നിസാര്‍ മലയമ്മ, സെക്രെട്ടറി ബിജു,ടി. വി ട്രെഷറര്‍ അല്‍ത്താഫ് അലി എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.