Breaking News

ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജപ്പാന്‍

റഷാദ് മുബാറക്
ദോഹ. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് തരിപ്പണമാക്കി ജപ്പാന്‍. ഇന്ന് ഖലീഫ ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയെ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളുകളിലൂടെ ജപ്പാന്‍ പരാജയപ്പെടുത്തി.

ജര്‍മനിയുടെ ഗുണ്ടോഗന്‍ കളിയുടെ മുപ്പത്തിമൂന്നാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ജപ്പാന്റെ വല കുലുക്കുകയും കളിയുടെ എഴുപത്തിയഞ്ചാം മിനിറ്റ് വരെ ഗോള്‍ തിരിച്ചടിക്കാന്‍ അനുവദിക്കാതെ ആധിപത്യം പുലര്‍ത്തുകയും ചെയ്തു.
എന്നാല്‍ എഴുപത്തിയഞ്ചാം മിനിറ്റില്‍ ജപ്പാന്റെ ദ്വവാനും എണ്‍പത്തിമൂന്നാം മിനിറ്റില്‍ അസാനോയും ജര്‍മനിയുടെ വല കുലുക്കിയാണ് വിജയം കൊയ്തത്.